ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം;രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ലണ്ടനില്‍ നടത്തിയ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്താന്‍ ലോക്‌സഭയില്‍ സംസാരിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇന്ത്യയില്‍ ജനാധിപത്യം ഭീഷണിയിലാണ്’ എന്ന് കാണിച്ച് വിദേശ ഇടപെടലിന് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതായി ബിജെപി ആരോപിക്കുന്നു. എന്നാല്‍ രാജ്യത്തെ ഒരിക്കല്‍പോലും അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു.

Share
അഭിപ്രായം എഴുതാം