ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഘടന രൂപീകരിച്ചു

കൊച്ചി : ഓൺലൈൻ മാധ്യമ പ്രവർത്തകർ കൊച്ചിയിൽ യോഗം ചേർന്ന് ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ്ബ് എന്ന സംഘടനക്ക് രൂപം നൽകി. ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും ഊന്നൽ നൽകി പ്രവർത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന രൂപീകരിച്ചത്. കൊച്ചിയിൽ നടന്ന കൗൺസിൽ യോഗം ദേശീയ പ്രസിഡന്റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി വിനയകുമാർ അധ്യക്ഷനായി. പി ആർ സോംദേവ് മുഖ്യപ്രഭാഷണം നടത്തി. കെ.വി ഷാജി (പ്രസിഡന്റ്) പി ആർ സോംദേവ്, സൂര്യദേവ് തിരുവനന്തപുരം(വൈസ് പ്രസിഡന്റുമാർ ) ടി.ആർ. ദേവൻ (ജനറൽ സെക്രട്ടറി) ഡോ: ടി വിനയകുമാർ, അജിത ജയ് ഷോർ (സെക്രട്ടറിമാർ ) സലിം. എം (ട്രഷറർ) എന്നിവരാണ് പുതിയ ദേശീയ മാനേജിഗ് കൗൺസിൽ അംഗങ്ങൾ. കക്ഷി രാഷ്ട്രീയത്തനതീതമായിരിക്കും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് നടന്ന നാഷണൽ എക്സിക്യൂട്ടീവ് യോഗം ഡോ. ടി. വിനയകുമാറിനെ ദേശീയ ചെയർമാനായി തിരഞ്ഞെടുത്തു. ഏപ്രിൽ ആദ്യവാരംകൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫീസും പ്രസ്സ് ക്ലബ്ബും പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി എല്ലാ സംസ്ഥാനങ്ങളിലും പ്രസ്സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.

Share
അഭിപ്രായം എഴുതാം