റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെര്‍ലിനില്‍ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രമില്ലാതെ പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം

March 12, 2023 - 12:00 pm

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്‌നരായി പൊതുനീന്തല്‍ കുളത്തില്‍ ഇറങ്ങാം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയതിനെതിരേ ഒരു യുവതി നല്‍കിയ പരാതിയിലാണു പുതിയ നടപടി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതിവേണമെന്നായിരുന്നു ആവശ്യം. ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണു പുതിയ നിയമം ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗോറ്റിങ്ജന്‍ നഗരത്തിലാണ് ആദ്യമായി സ്ത്രീകള്‍ക്കു മേല്‍വസ്ത്രമില്ലാതെ പൊതു നീന്തല്‍കുളങ്ങളില്‍ ഇറങ്ങാന്‍ അനുവാദം നല്‍കിയത്. നഗരസഭാ കൗണ്‍സിലില്‍ വോട്ടെടുപ്പിലൂടെയാണു തീരുമാനമെടുത്തത്. പിന്നാലെ മറ്റു നഗരങ്ങളിലും സമാന ആവശ്യം ഉണ്ടാകുകയായിരുന്നു.

നിലവില്‍ 38 രാജ്യങ്ങളിലാണു സ്ത്രീകള്‍ക്കു മേല്‍വസ്ത്രമില്ലാതെ സൂര്യസ്‌നാനം നല്‍കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. യു.എസിലെ 32 സംസ്ഥാനങ്ങള്‍, ഓസ്‌ട്രേലിയ, കാനഡ, യു.കെ, ജപ്പാന്‍, സ്‌പെയിന്‍, ഹംഗറി, യുറുഗ്വായ്, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ എന്നിവിടങ്ങളിലാണു അനുമതി നല്‍കിയിരിക്കുന്നത്. ബ്രസീല്‍, ബള്‍ഗേറിയ, ഫ്രാന്‍സ്, എസ്‌തോണിയ, ഇറ്റലി, ലക്‌സംബര്‍ഗ്, നോര്‍വേ, സെറബിയ തുടങ്ങിയ രാജ്യങ്ങളില്‍ ചില കടല്‍ത്തീരങ്ങളില്‍ നഗ്നരായി നടക്കാന്‍ പോലും അവകാശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *