തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല നിയമ പഠന വിഭാഗം മേധാവി ഡോ ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി. കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പി അടിച്ചുവെന്നാണ് പരാതി. പ്രബന്ധം കോപ്പി അടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകി. ഷീനയെ കണ്ണൂർ സർവ്വകലാശാല നിയമ പഠന മേധാവി സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു. കേരളത്തിലെയും ലക്ഷ ദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ് നാട് അംബേദ്‌കർ സർവ്വകലാശാലയിൽ നിന്നാണ് ഷീന ഷുകൂർ പി എച്ച് ഡി നേടിയത്.എം ജി മുൻ പ്രോ വി സിയാണ് ഡോ ഷീന ഷുക്കൂർ.
