റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസി എന്ന യുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് 27/02/23 തിങ്കളാഴ്ച രാവിലെയോടെ ഇയാൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *