ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് നാലാം സ്വര്‍ണം

കെയ്‌റോ: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ വ്യക്തിഗത 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷന്‍സ് മത്സരയിനത്തില്‍ ഒളിമ്പ്യന്‍ ഐശ്വരി പ്രതാപ് സിങ് തോമറാണ് ഇന്ത്യക്കായി സ്വര്‍ണം വെടിവച്ചിട്ടത്. ഓസ്‌ട്രേലിയന്‍ എതിരാളി അലക്‌സാണ്ടര്‍ ഷിമിറിലിനെതിരേ 16-6 നായിരുന്നു തോമറിന്റെ ജയം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ആറായി. ഇതില്‍ നാലെണ്ണം സ്വര്‍ണമാണ്.

Share
അഭിപ്രായം എഴുതാം