റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാദാപുരം: ജാമ്യംനേടി വിദേശത്തേക്കു കടന്ന പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ പിടിയിലായി. രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ കോടതിയില്‍നിന്നു ജാമ്യംനേടി വിദേശത്തേക്കു മുങ്ങിയ കടമേരി സ്വദേശി ചാലില്‍കുനി അസ്ലഹ് (37) ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കടമേരിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ വധശ്രമക്കേസ് പ്രതിയായിരുന്നു. ഖത്തറില്‍നിന്ന് തിരിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍നിന്നു ജാമ്യം നേടിയശേഷം കേസില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്നതിനെത്തുടര്‍ന്ന് കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക്ട് കോടതി വാറണ്ടും നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും നാദാപുരം പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാദാപുരം സി.ഐ.: ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *