മാഡ്രിഡ്: അപകട സമയത്ത് െബെക്ക് യാത്രക്കാരുടെ സുരക്ഷയ്ക്കായി എയര്‍ ജീന്‍സ് വരുന്നു. പ്രവര്‍ത്തനത്തില്‍ എയര്‍ ബാഗിനോട് സാമ്യമുള്ള ജീന്‍സ് അവതരിപ്പിച്ചത് സ്പാനിഷ് സ്ഥാപനമായ എ.ഒ. സൈക്കിള്‍. 40,555 രൂപയാണു ജീന്‍സിന്റെ വില. കാറുകളില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നപോലെ തന്നെയാണു എയര്‍ ജീന്‍സിന്റെ പ്രവര്‍ത്തനം. അപകടമുണ്ടായാല്‍ മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് വീര്‍ത്തുവരും. സീറ്റ് കേന്ദ്രീകരിച്ചു യാത്രികന്റെ ചലനത്തിന്റെ അടിസ്ഥാനത്തിലാണു എയര്‍ ജീന്‍സ് പ്രവര്‍ത്തിക്കുക.
അപകട സൂചന ലഭിച്ചാലുടന്‍ ജീന്‍സിനുള്ളിലെ കാര്‍ട്രിജില്‍നിന്നു കാര്‍ബണ്‍ ഡയോ ക്സൈഡ് പ്രവഹിക്കും. ഇതു എയര്‍ബാഗ് പോലെ സംരക്ഷണ കവചം തീര്‍ക്കും . വീണ്ടും എയര്‍ ജീന്‍സില്‍ നിറയ്ക്കാനാവശ്യമായ കാര്‍ബണ്‍ ഡയോ ക്സൈഡ് കാര്‍ട്രിജും കമ്പനി വിപണിയിലിറക്കുന്നുണ്ട്. എയര്‍ബാഗിനു പുറമേ പരുക്കുകള്‍ തടയാന്‍ ജീന്‍സില്‍ പാഡുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

