റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റീട്ടെയില്‍ പണപ്പെരുപ്പം 6.52%

February 14, 2023 - 12:24 pm

ന്യൂഡല്‍ഹി: ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)യുടെ പ്രതീക്ഷകള്‍ക്കുമപ്പുറം. ജനുവരിയില്‍ പണപ്പെരുപ്പം 6.52 ശതമാനത്തിലേക്കു കുതിച്ചതായി റിപ്പോര്‍ട്ട്.

ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനമായിരുന്നു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യപരിധിയായ ആറുശതമാനത്തിനു മുകളിലായത്. കഴിഞ്ഞ ഒക്‌ടോബറില്‍ രേഖപ്പെടുത്തിയ 6.77 ശതമാനമാണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന നിരക്ക്.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 6.01 ശതമാനമായിരുന്നു നിരക്ക്. അതേവര്‍ഷം ഒക്‌ടോബര്‍ വരെ നിരക്ക് ആറു ശതമാനത്തിനുമേല്‍ ചാഞ്ചാടി. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തിനു താഴെയെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *