റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവില്‍ എത്തിച്ചു. തുടര്‍ചികിത്സക്കായി ബംഗളുരു എച്ച്.സി.ജി. ക്യാന്‍സര്‍ സെന്ററിലേക്കാണ് അദ്ദേഹത്തെ ഇന്നലെ വൈകിട്ട് മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ബംഗളുരു യാത്ര.

നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ ചികിത്സയില്‍ ന്യൂമോണിയ ഭേദമായി. ഇതോടെ പാര്‍ട്ടികൂടി ഇടപെട്ടാണ് ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണു ന്യുമോണിയ ബാധിച്ച് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്കുശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരീരിക അവശതകള്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് നിംസ് ആശുപത്രിയില്‍നിന്നും ഉമ്മന്‍ ചാണ്ടി പുറത്തേക്കു വന്നപ്പോള്‍ ചുറ്റും നിന്നവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകരോടായി സംസാരിച്ചെങ്കിലും അതു വ്യക്തമായില്ല. ഇന്നോവാ കാറില്‍ കുടുംബത്തോടൊപ്പമാണ് ഉമ്മന്‍ ചാണ്ടി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി ബെഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയിരുന്നു. മക്കളായ ചാണ്ടി ഉമ്മന്‍, അച്ചു ഉമ്മന്‍, മറിയം ഉമ്മന്‍ തുടങ്ങിയവരും ഭാര്യ മറിയാമ്മയും ബംഗളുരുവിലേക്ക് പോയിട്ടുണ്ട്.
ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയില്‍ എ.ഐ.സി.സി. അധ്യക്ഷന്റെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കുടുംബവുമായി സംസാരിച്ചതിനുശേഷം ഉമ്മന്‍ ചാണ്ടിയെ ബംഗളുരുവിലേക്ക് മാറ്റാന്‍ എല്ലാ സജ്ജീകരണങ്ങളും അദ്ദേഹം തയാറാക്കി. ചികിത്സയുടെ മുഴുവന്‍ ചെലവും എ.ഐ.സി.സി. തന്നെ വഹിക്കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *