പാലക്കാട് ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി ആരംഭിക്കുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 98.89 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കും. ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. കിഫ്ബിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ഇന്‍ഫ്രാടെക് സര്‍വീസസിനാണ് നിര്‍മാണ ചുമതല.
Last 12 Hours News



