റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതല സംഘത്തിന്റെ പരിശോധന

February 8, 2023 - 4:25 pm

തളിപ്പറമ്പ്: തളിപ്പറമ്പിലെ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതലസംഘത്തിന്റെ മിന്നല്‍പരിശോധന. തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണു നടന്നത്. നേരത്തെ രണ്ട് ഓഫീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ഓഫീസായി ചുരുക്കിയിട്ടുണ്ട്. പണം വിനിയോഗിച്ചത് സംബന്ധിച്ച് ചില ന്യൂനതകള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണു കലക്ടറേറ്റില്‍ നിന്നുള്ള ഉന്നതതല സംഘത്തിന്റെ പരിശോധന നടന്നതെന്നാണു വിവരം.

പണം വന്നതും പോയതും പരസ്പരം തുല്യതയില്‍ വരാത്തതും ഒരു ഓഫീസ് അടച്ചുപൂട്ടിയിട്ടും ഉദ്യോഗസ്ഥരുടെ ചില പാര്‍ശ്വവര്‍ത്തികളെ തുടര്‍ന്നും ജോലിക്കു നിയോഗിച്ചതു സംബന്ധിച്ചും അന്വേഷണസംഘം വിശദീകരണം തേടിയ
പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും അടുത്ത ദിവസങ്ങളിലും തുടരുമെന്നാണു വിവരം. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനിരിക്കെ നടത്തുന്ന സാധാരണ പരിശോധന മാത്രമാണിതെന്നാണ് എല്‍.എ. എന്‍.എച്ച് ഓഫീസ് അധികൃതരുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *