ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ പെശവാറില്‍ പള്ളിക്കുള്ളില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 46 പേര്‍ മരിച്ചു. 150ല്‍ പരം പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത ഭീകര സംഘടനയായ തെഹരീഖി താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിസ്‌കാരത്തിനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ചാവേര്‍ ഇരുന്നത്. ഉഗ്രസ്‌ഫോടനത്തോടെ ചാവേര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തിരുന്നവര്‍ പലരും മരണപ്പെട്ടു.
