ശ്രീനഗറിലെ ഹുറിയത്ത് ഓഫീസ് പൂട്ടി

ശ്രീനഗര്‍: ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിന്റ ശ്രീനഗര്‍ രാജ്ബാഗ് മേഖലയിലെ ഓഫീസ് എന്‍.ഐ.എ. സംഘം പൂട്ടി മുദ്രവച്ചു. യു.എ.പി.എ. പ്രകാരം കെട്ടിടം കണ്ടുകെട്ടാന്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവിട്ടതിനു പിന്നാലെയാണിത്. കഴിഞ്ഞ 30 വര്‍ഷമായി നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുപ്രധാനയോഗങ്ങള്‍ നടന്നിരുന്ന കെട്ടിടമാണ് പൂട്ടിയത്.

എന്‍.ഐ.എ. കോടതിയില്‍ വിചാരണ നേരിടുന്ന നയീം അഹമ്മദ് ഖാന്റെ കൂടി ഉടമസ്ഥതയിലാണു കെട്ടിടം. ഹുറിയത്ത് കോണ്‍ഫറന്‍സില്‍ ഘടകകക്ഷിയായ ജമ്മു കശ്മീര്‍ നാഷണല്‍ ഫ്രണ്ടിന്റെ നേതാവായ ഖാന്‍, കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്ന മിതവാദി നേതാവാണ്. 2017 ല്‍ ഹുറിയത്ത് നേതാക്കള്‍ക്കെതിരേ നടന്ന വ്യാപക നടപടിയുടെ ഭാഗമായാണ് ഖാനെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം