റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല കതിന അപകടം: പൊള്ളലേറ്റ തൊഴിലാളി മരിച്ചു

January 7, 2023 - 4:38 pm

കോട്ടയം: ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ, ചെറിയനാട്, തോന്നയ്ക്കാട് ആറ്റുവടശേരി എ.ആര്‍. ജയകുമാറാ(47)ണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി ശബരിമലയിലെ വെടിക്കെട്ട് കരാര്‍ത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: അമ്പിളി. മകന്‍ ആദിത്യന്‍. അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍, കരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് രജീഷ് (35) എന്നിവര്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *