റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗായിക ചിത്രയുടെ മെസേജും മൂന്ന് എ ഗ്രേഡും: മിന്‍ഹയുടെ കലോത്സവ നേട്ടത്തിന് തിളക്കമേറുന്നു

January 6, 2023 - 11:22 am

കോഴിക്കോട്: മത്സരിച്ച മൂന്ന് ഇനത്തിലും എ ഗ്രേഡ് നേടിയതിനേക്കാളും സന്തോഷത്തിലാണ് വയനാട് നിന്നുള്ള കൊച്ചുമിടുക്കി മിന്‍ഹ ഫാത്തിമ. കെ എസ് ചിത്ര അവിസ്മരണീയമാക്കിയ നന്ദനം എന്ന സിനിമയിലെ കാര്‍മുകില്‍ വര്‍ണന്റെ മുന്നിലെന്ന ഗാനം ഒരു റിയാലിറ്റി ഷോയിലൂടെ പാടിയാണ് മിന്‍ഹ ഗായികയുടെ ശ്രദ്ധ നേടിയത്. കഴിഞ്ഞ പിറന്നാളിന് ചിത്രയുടെ ആശംസ മിന്‍ഹയുടെ ഫോണിലുമെത്തി. ഒപ്പനയിലും ലളിതഗാനത്തിലും മാപ്പിള പാട്ടിലുമാണ് മിന്‍ഹ നേട്ടം കൊയ്തത്.

മത്സരഫലം അറിഞ്ഞ ശേഷം മിന്‍ഹ ഗായിക ചിത്രയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതിന് ചിത്രയുടെ മറുപടി ലഭിച്ചിരുന്നു. ഇതോടെ എ ഗ്രേഡിന് തിളക്കം കൂടിയെന്നാണ് മിന്‍ഹയുടെ പ്രതികണം. വയനാട് കല്‍പറ്റ സ്വദേശിയായ അഷ്റഫ് കൂലി പണി ചെയ്താണ് മകളെ പാട്ട് പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. അച്ഛനും മകളും ഒരുമിച്ച് ഗാനമേളകളില്‍ പാടാന്‍ പോകാറുമുണ്ട്. ഗാനമേളയിലെ പ്രകടനമാണ് മിന്‍ഹയെ റിയാലിറ്റി ഷോയിലെത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *