റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

January 3, 2023 - 7:50 am

ജോജു ജോർജ്ജ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഇരട്ട .നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഇരട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ രോഹിത് എം.ജി.കൃഷ്ണന്‍ ആണ് ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.

അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ടയുടെ നിര്‍മ്മാണം.സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെ ശിഷ്യനായിരുന്ന വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനരചന- അന്‍വര്‍ അലി. പി.ആര്‍.ഓ- പ്രതീഷ് ശേഖര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *