150 കോടി മുടക്കില്‍ നിര്‍മ്മിച്ച രോഹിത് ഷെട്ടി – രണ്‍വീര്‍ സിംഗ് കൂട്ടുകെട്ടില്‍ എത്തിയ സര്‍ക്കസ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.ചിത്രത്തിന് ആകെ കിട്ടിയ ആഗോള കളക്ഷന്‍ വെറും 44 കോടി രൂപയാണ്.ആദ്യദിനം ആറുകോടി രൂപയാണ് ചിത്രം നേടിയത്.
ഷേക്‌സ്പിയറിന്റെ ദ കോമഡി ഒഫ് എറേഴ്സ് എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. രണ്‍വീറിന്റെ മോശം പ്രകടനമായിരുന്നെന്നും പ്രമേയത്തിന് പുതുമ അവകാശപ്പെടാനില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.സൂര്യവന്‍ശി എന്ന ചിത്രത്തിനുശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു.
പൂജ ഹെഗ്ഡെ, ജോണി ലിവര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രണ്‍വീര്‍ സിംഗ് ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തിന് ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം.



