ബേപ്പൂര്‍: ഇന്റര്‍ നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ് രണ്ടില്‍ കാണികള്‍ക്ക് ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്. ആറംഗ സംഘമാണ് ബേപ്പൂര്‍ ബീച്ചില്‍ സീ റാഫ്റ്റിങ് ഡെമോ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. തിരമാലകളെ മറികടന്ന് അവര്‍ തുഴഞ്ഞു നീങ്ങിയത് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ ആവേശഭരിതരാക്കി. സാഹസിക കായികമെന്ന നിലയില്‍ പ്രശസ്തമായ സീ റാഫ്റ്റിങ്ങിനെ കുറിച്ച് മനസിലാക്കാനും ഇത് സഹായകമായി. തിരമാലയുടെ ഓളങ്ങള്‍ക്കൊപ്പം താരങ്ങള്‍ തുഴഞ്ഞു നീങ്ങുന്നത് കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിച്ചത്. അക്ഷയ്, വിശ്വാസ് രാധ്, യു.കെ റിച്ചാര്‍ഡ്, പോകോ, ആദര്‍ശ്, എലിയറ്റ് തുടങ്ങിയ താരങ്ങളാണ് സീ റാഫ്റ്റിങ്ങില്‍ പങ്കെടുത്തത്.



