ചെയ്യാൻ പാടില്ലാത്ത ഒന്ന് ആരോടെങ്കിലും ചെയ്തതിനുശേഷം അതിനു മാപ്പ് പറയുകയോ, പ്രതിഫലമായി എന്തെങ്കിലും ചെയ്തു കൊടുക്കുകയോ ചെയ്തിട്ട് കാര്യമുണ്ടോ?

മലപ്പുറത്ത് നടന്ന പോക്സോ കേസിനെ പറ്റി വായിച്ചപ്പോൾ എനിക്ക് അങ്ങനെ ഒരു സംശയം തോന്നി. ഏഴു വയസ്സു മുതൽ പീഡനത്തിന് ഇരയായ കുട്ടിക്കടുത്തേക്ക് പല ഏറ്റുപറച്ചിലുകളും വലിയ വലിയ ഡിമാൻഡുകളും വന്നു. കേസ് പിൻവലിക്കാനായി പ്രതികൾ ഓരോരുത്തരും അഞ്ചുലക്ഷം വീതംനൽകുമെന്ന്!.ഇത്രയും നല്ല ഒരു ഓഫർ വന്നിട്ടും അവൾ അതിനെ നിരസിച്ചു. ഏഴു വയസ്സു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. അതിൽ മുഖ്യപ്രതി ഇപ്പോഴും മദ്രസ അധ്യാപകനാണ്. ഒരു അധ്യാപകൻ ഉൾപ്പെടുന്ന അഞ്ചു പ്രതികൾ കുട്ടിക്ക് നേരെ വധശ്രമവും, ഭീക്ഷണിയും ഉയർത്തുന്നുമുണ്ട്. ഇതിനകം രണ്ട് തവണ വധശ്രമം ഉണ്ടായി. ഇത്രയധികം നടന്നിട്ടും നാലുവർഷമായി കേസ് ഇഴഞ്ഞു നീങ്ങുകയാണ്. പ്രതികൾക്ക് മധ്യസ്ഥർ ആയിട്ട് രാഷ്ട്രീയ നേതാക്കളുടെയും കേസ് അന്വേഷണം വൈകിപ്പിക്കുന്ന പോലീസിന്റെയും നടുക്ക് ആ ഒരു പെൺകുട്ടി. നാലുവർഷം പീഡിപ്പിച്ചതിന് പകരമായി നൽകാമെന്ന് പറഞ്ഞ പൈസ, അതൊരു പക്ഷേ അവളുടെ ജീവിതത്തിന് വളരെയധികം സഹായകരമാകുന്ന പണമായിരുന്നേക്കാം… അഞ്ചു പേർ കൂടി 25 ലക്ഷം പണമായി ഒരുമിച്ച് കയ്യിലേക്ക് തരും, ജീവിതത്തിൽ വിദ്യാഭ്യാസത്തിനും അടിസ്ഥാനപരമായ പല കാര്യങ്ങൾക്കു പോലും പലരുടെയും സഹായം കൊണ്ടാണ് ആ കുട്ടി ജീവിക്കുന്നത്. കൂടാതെ സ്വന്തം ചികിത്സയ്ക്കുള്ള കാര്യങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് പണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിയാണത് . അവളുടെ സാഹചര്യങ്ങൾ എടുത്തു നോക്കുമ്പോൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാവുന്ന അത്രയും തന്നെ പണം അവൾക്ക് കിട്ടിയേനെ. എന്നാലും ആ പൈസ നിരസിച്ച് അവൾ ഒറ്റയ്ക്ക് ന്യായത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.

അവൾ ഒരുപക്ഷേ അവരുടെ ഓഫറുകൾ സ്വീകരിച്ച് കാശും വാങ്ങി കേസും ഒഴിവായി സലാം പറഞ്ഞു പോയിരുന്നെങ്കിൽ ഈ പീഡന കേസിലെ അഞ്ചു പ്രതികൾ ഇനിയും അത് പലരോടും ചെയ്യാൻ മുതിർന്നേനെ. അവർക്ക് താങ്ങായി കുറെ രാഷ്ട്രീയപ്രവർത്തകരും പോലീസുകാരും ഉള്ളപ്പോൾ അവർ പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ.!😅അവർക്ക് സ്വതന്ത്രമായി എങ്ങനെ വേണമെങ്കിലും നടക്കാം എന്നത് സമ്മതിച്ചു കൊടുക്കുന്നതുപോലെയാണ് കേസ് ഇത്രയും വൈകിപ്പിക്കുന്നതിലൂടെ പ്രകടമാകുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ഒരാൾ ഇപ്പോഴും മദ്രസ അധ്യാപകൻ ആണെന്നും അയാൾ കൂടുതൽ കുട്ടികളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും പെൺകുട്ടി പറഞ്ഞിട്ടും ഒരു വ്യത്യാസവും ഇതുവരെ ഈ കേസിൽ ഇല്ല. ആ പെൺകുട്ടിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് എന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്. അവൾ അതിനുവേണ്ടിയാണ് പോരാടുന്നത്. അത്രയും സത്യസന്ധത പുലർത്തുന്ന കുട്ടിയോട് 10 അല്ല 100 തരാം എന്ന് പറഞ്ഞാലും അവൾ പിന്മാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പിന്മാറാതെ ഇരിക്കട്ടെ…. സത്യം വിജയിക്കട്ടെ. ഒറ്റയ്ക്ക് നിന്ന് ന്യായതിനായി പോരാടുന്ന ഈ പെൺകുട്ടി ഇതുപോലെ സ്ട്രഗിൾ ചെയ്യുന്ന എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ തന്നെയായിരിക്കും.

സാന്ദ്രു, ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കട്ടപ്പന ഗവ. കോളേജിൽ

Share
അഭിപ്രായം എഴുതാം