നിരോധിത പാന്‍മസാല: യു.പി. സ്വദേശികള്‍ അറസ്റ്റില്‍

മഞ്ചേരി: മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ പാന്‍മസാല വില്‍പന നടത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ആകാശ് (24), ഷാനികുമാര്‍ (24) എന്നിവരെയാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

നെല്ലിപ്പറമ്പിലും മേലാക്കത്തും ഇവര്‍ നടത്തുന്ന മുറുക്കാന്‍കടകളില്‍ നടത്തിയ റെയ്ഡില്‍ പത്തുകിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. കടയുടമകളായ രവി, ഗോപി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ കോപ്പ നിയമപ്രകാരം കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍.പി. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനില്‍കുമാര്‍, എം.ടി. ഹരീഷ് ബാബു, സി.ടി. അക്ഷയ്, പി.വിനീത്, കെ.സബീര്‍, ഡ്രൈവര്‍ എം.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം