റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറ്റ്യാടി: പീഡനത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവ് റിമാന്‍ഡില്‍. വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി എസ്.ഐ.: ഇ.കെ. ഷിജു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പിഞ്ചുമക്കളെയും കൂട്ടി വീടു വിട്ട യുവതി തലശേരി കോടതിപരിസരത്തുള്ള ബീച്ചിലെത്തി വിഷം കഴിക്കുകയായിരുന്നു. തന്നെ അന്വേഷിക്കേണ്ടതില്ലെന്നും മക്കളെ സംരക്ഷിക്കണമെന്നുള്ള സന്ദേശം യുവതി സഹോദരിക്കയച്ചിരുന്നു.

ഭര്‍തൃപിതാവിന്റെ നിരന്തരശല്യത്താലാണു ജീവിതം അവസാനിപ്പിക്കുന്നതെന്നുമുള്ള സന്ദേശം അയച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കണ്ടെത്തി പോലീസ് ബീച്ചിലെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. അവശനിലയില്‍ കാണപ്പെട്ട യുവതിക്കരികില്‍ നാല്, ആറ്, ഒന്‍പത് വയസുള്ള മക്കളുമുണ്ടായിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിലെത്തിച്ച യുവതിയെ വിദഗ്ധചികിത്സക്കായി പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് ഭര്‍തൃപിതാവിന്റെ പേരില്‍ മാനഭംഗശ്രമത്തിനു കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ സഹോദരിയുടെ പരാതിയിലും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *