ലിസ്ബന്‍: പോര്‍ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ഹൊസെ മൗറീഞ്ഞോ വരുമെന്ന് സൂചന. ഫെര്‍ണാണ്ടോ സാന്റോസിന്റെ പിന്‍ഗാമിയായാണ് മൗറീഞ്ഞോയുടെ വരവെന്നാണ് സൂചന.ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോടു തോറ്റതോടെ പോര്‍ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സാന്റോസിനെ പുറത്താക്കാന്‍ ഒരുങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയുടെ കോച്ചാണ് മൗറീഞ്ഞോ. അസോസിയേഷന്‍ വക്താവ് മൗറീഞ്ഞോയെ സമീപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൗറീഞ്ഞോ കോച്ചാകാന്‍ സാധ്യതയേറെയാണെന്നു പോര്‍ചുഗല്‍ മുന്‍ താരം മനീഷെ വ്യക്തമാക്കി. 59 വയസുകാരനായ മൗറീഞ്ഞോ പോര്‍ചുഗീസുകാരനുമാണ്.അദ്ദേഹം എഫ്.സി. പോര്‍ട്ടോയുടെ കോച്ചായിരിക്കേ മനീഷെ അവിടെ കളിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നോക്കൗട്ട് മത്സരങ്ങളില്‍ ബെഞ്ചിലിരുത്തിയ സാന്റോസിന്റെ നടപടി വ്യാപക പ്രതിഷേധങ്ങളുണ്ടാക്കി.
പോര്‍ചുഗല്‍ കോച്ചായി മൗറീഞ്ഞോ ?
