റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം പിടിച്ചിട്ടു

December 13, 2022 - 10:58 am

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്‌റൈന്‍ വിമാനമാണ് 2.5 മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം.

വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിര്‍ത്തിയിടുകയായിരുന്നു. വിമാനത്തില്‍ എസി കൃത്യമായി പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. വിമാനത്തിന്റെ ഡോര്‍ അടച്ച സമയത്തുണ്ടായ സാങ്കേതിക തകരാറാണ് പിടിച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്. ടേക്ക് ഓഫ് ചെയ്ത ശേഷം അറിയിപ്പ് പോലും നല്‍കാതെയാണ് വിമാനം നിര്‍ത്തിയിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *