മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലീഗ് വർഗീയ പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞാലും പ്രശ്നമില്ലെന്നും എന്നാൽ വിശ്വാസ പ്രമാണങ്ങൾ അടിയറ വയ്ക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ നഷ്ടമായതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും എം വി ഗോവിന്ദൻ 2022 ഡിസംബർ 9 വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.



