റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോച്ചിനെതിരേ ജോര്‍ജിന

ദോഹ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരേ രൂക്ഷ വിമര്‍ശനം ക്രിസ്റ്റിയാനോയുടെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് കോച്ചിനെ കടന്നാക്രമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജോര്‍ജിന സാന്റോസിനെ വിമര്‍ശിച്ചത്.ലോകത്തെ ഏറ്റവും മികച്ച താരത്തെ, ശക്തമായ ആയുധത്തെ വില കുറച്ചു കാണരുതായിരുന്നു. അര്‍ഹതയില്ലാത്ത ഒരാള്‍ക്കു വേണ്ടി നിലകൊള്ളാനാകില്ല. ജീവിതം പാഠങ്ങള്‍ സമ്മാനിക്കുന്നു. നമ്മള്‍ തോറ്റു, പാഠം പഠിച്ചു- ജോര്‍ജിന തുടര്‍ന്നു. ക്രിസ്റ്റിയാനോയെ പകരക്കാരനാക്കിയതില്‍ ഖേദിക്കുന്നില്ലെന്നാണ് സാന്റോസിന്റെ പ്രതികരണം. ക്രിസ്റ്റിയാനോയെ പുറത്തിരുത്തി ഒരു മത്സരവും ജയിക്കാനാകില്ലെന്നായിരുന്നു ഇതിഹാസ താരം ലൂയി ഫിഗോയുടെ വിമര്‍ശനം. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ നടന്ന പ്രീ ക്വാര്‍ട്ടറിലും സാന്റോസ് ക്രിസ്റ്റിയാനോയെ പകരക്കാരനാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *