റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആവിക്കല്‍തോട് മാലിന്യപ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്

December 9, 2022 - 10:49 am

കോഴിക്കോട്: ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്റെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. പ്ലാന്റ് നിര്‍മ്മിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹര്‍ജിയില്‍ സക്കീര്‍ ഹുസൈന്‍ ഉന്നയിച്ചത്.

റവന്യൂരേഖകള്‍ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സക്കീര്‍ ഹുസൈന്‍ കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടില്‍ ഹര്‍ജി നല്‍കിയത്.കോര്‍പ്പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. ഹര്‍ജിയെ തുടര്‍ന്ന് റവന്യൂ രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം കോടതി കേസ് തീര്‍പ്പാക്കുന്നത് വരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഹര്‍ജിക്കാരനായി അഭിഭാഷകരായ മുനീര്‍ അഹമ്മദും മുദസര്‍ അഹമ്മദും ഹാജരായി. ആവിക്കല്‍ തോടിലും കോതിയിലുമായി രണ്ടിടത്താണ് ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ജനവാസ മേഖലകളായ രണ്ടിടത്തും പ്ലാന്റ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാര്‍ നാളുകളായി സമരത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *