ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് നിര്‍ണായക വിജയം നല്കിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
” കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം. നിങ്ങളുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അവകാശപ്പെട്ടതാണ് ഈ വിജയം. ജനങ്ങള്‍ക്കു നല്കിയ എല്ലാ വാഗ്ദാനങ്ങളും കഴിയുന്നത്ര വേഗം പാലിക്കും.”-
രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്കും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടുയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി


