റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നില നില്‍ക്കുന്ന ബെലഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി.

ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെലഗാവിയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി.കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു.

കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന തരത്തിലാണു കര്‍ണാടക മുഖ്യമന്ത്രിയുടെ ്രപസ്താവനകള്‍. ഇരുസംസ്ഥാനങ്ങളും ഭരിക്കുന്നതു ബി.ജെ.പിയാണ്. എന്നാല്‍, മഹാരാഷ്ട്രക്കാര്‍ക്കു കഴിഞ്ഞദിവസം മര്‍ദനമേറ്റു. ഇത് അനുവദിക്കാനാവില്ല, ഇത് ഒറ്റരാജ്യമാണ്. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.മഹാരാഷ്ട്രയിലെ പ്രതിപക്ഷരാഷ്ട്രീയക്കാര്‍ സ്ഥിരം അക്രമികളാണെന്നാരോപിച്ച ബി.ജെ.പി. അംഗം ശിവകുമാര്‍ ഉദാസി, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കരുതെന്നു സ്പീക്കറോട് അഭ്യര്‍ഥിച്ചു.

മറാത്തികള്‍ക്കുനേരേ കര്‍ണാടക സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ അനീതിയാണെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ എം.പി. വിനായക് റാവുത്ത് ആരോപിച്ചു. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നം വികാരപരമാണെന്നും കേന്ദ്രസര്‍ക്കാരിനു പാര്‍ലമെന്റില്‍ എന്തു ചെയ്യാനാകുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോടു ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *