റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷമായിരിക്കും പ്രിയങ്ക ഗാന്ധിയും നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുക. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.റിപ്പബ്‌ളിക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനം. രാഹുലിന്റെ യാത്ര അവസാനിക്കുന്ന അതേ ദിവസം തന്നെ പ്രിയങ്കയും യാത്ര ആരംഭിക്കും. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചു മാര്‍ച്ച് 26ന് യാത്ര സമാപിക്കും.

ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. യാത്രയുടെ സ്വാധീനം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കുമെന്നും രാഹുല്‍ഗാന്ധിയുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ യാത്ര ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *