റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരത് ബയോടെക്കിന്റെ നോസല്‍ വാക്‌സിന്‍ ഇന്‍കോവാക്കിന് ബൂസ്റ്റര്‍ഡോസായി അനുമതി

November 29, 2022 - 6:54 am

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് തയാറാക്കിയ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന്‍- ഇന്‍കോവാക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 18 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ വാക്സീന്‍ ഉപയോഗത്തിന് അനുമതിയുണ്ട്. മറ്റു വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ബൂസ്റ്റര്‍ഡോസായും ഇന്‍കോവാക് സ്വീകരിക്കാം.മറ്റു വാക്സീനുകളുടെ 2 ഡോസ് സ്വീകരിച്ചവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഇന്‍കോവാക് ബൂസ്റ്ററായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കണ്‍്രടോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. വാക്സീന്‍ കൂടി കലര്‍ത്തി നല്‍കുമ്പോഴും സുരക്ഷിതമെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണിത്. മൂക്കിലൂടെ തുള്ളിയായാണ് ഇന്‍കോവാക് നല്‍കുന്നത്. ഇന്‍കോവാക് മൂന്നാം ഘട്ട പരീക്ഷണത്തിനുശേഷം സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ബയോടെക്ക് അറിയിച്ചു.
14 സംസ്ഥാനങ്ങളിലായി 3,100 പേരാണു വാക്സിന്‍ പരീക്ഷണത്തില്‍ ഭാഗമായത്. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസിലാണ് ഈ വാക്സിന്‍ സൂക്ഷിക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *