റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ സേവഭാരതിയുടെ ആംബുലന്‍സുമായി ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍

November 22, 2022 - 7:27 am

അമ്പലത്തില്‍ കയറി കുറി തൊട്ടത് ആണ് പ്രശ്നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അത് ചെയ്യും.മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ സേവഭാരതിയുടെ ആംബുലന്‍സുമായി ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍.

‘മേപ്പടിയാല്‍ ഞാനെഴുതിയ കഥയല്ല. എന്നോട് വിഷ്ണു കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ നേര്‍ക്ക് എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോള്‍ഡ് ഹിന്ദു കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്, ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ ചെയ്ത നിരവധി ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ ഉണ്ട്. എന്നെ ദയവ് ചെയ്ത് എവിടേയും കൊണ്ട് വെക്കല്ലേ, അതൊരിക്കലും ശരിയായ കാര്യമല്ല. മേപ്പടിയാന് മുന്‍പേ എന്തൊക്കെ സിനിമകള്‍ ചെയ്തിട്ടുണ്ട്. അമ്ബലത്തില്‍ കേറി കുറി തൊടണമെന്ന് പറഞ്ഞാല്‍ ഇനിയും പത്ത് സിനിമയില്‍ അങ്ങനെ തന്നെ ചെയ്യും.

സേവഭാരതി ആംബുലന്‍സ് ഉപയോഗിച്ച്‌ സിനിമയില്‍ എന്തെങ്കിലും പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ തനിക്ക് പല പേരുകളും ചാര്‍ത്തി തന്നിട്ടുണ്ടെന്ന് നടന്‍ പറയുന്നു. ഷെഫീഖിന്റെ സന്തോഷമെന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഓണ്‍ലൈനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ അതിനെ സമയം ഉണ്ടാവുകയുള്ളൂ. മേപ്പടിയാന്‍ ഒരു പൊളിറ്റിക്കല്‍ സ്‌പേസില്‍ വന്ന സിനിമയാണെന്ന് പറഞ്ഞു. എന്റെ അജണ്ടയാണെന്നും ഞാന്‍ സ്ലീപ്പര്‍ സെല്‍ ആണെന്നും പറഞ്ഞവര്‍ ഉണ്ട്. കുറച്ചാള്‍ക്കാര്‍ക്ക് ഇത് പറയുമ്ബോള്‍ ഒരു രസമാണ്. പലരും നേരിരാത്ത ചോദ്യങ്ങള്‍ ഞാനും നേരിടാന്‍ പാടില്ല’, നടന്‍ പറഞ്ഞു.

പുതിയ സിനിമയില്‍ ഞാന്‍ നിസ്കകരിക്കുന്നുണ്ട്. ഇതൊക്കെ അനാവശ്യമായ ചര്‍ച്ചകളായിട്ടാണ് തോന്നുന്നത്. സിനിമയിലൂടെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയണമെങ്കില്‍ അഞ്ചോ ആറോ കോടി മുടക്കി അത് ചെയ്യേണ്ട കാര്യമില്ല’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *