റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിളക്കുപാറയില്‍ സംസ്‌കരണ ഫാക്ടറിയുമായി മീറ്റ് പ്രൊഡ്ക്ട്‌സ് ഓഫ് ഇന്ത്യ

November 16, 2022 - 7:52 pm

കൊച്ചി: പുനലൂര്‍ ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറയില്‍ മീറ്റ് പ്രൊഡ്ക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) പുതിയ സംസ്‌കരണ ഫാക്ടറി തുറക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ മൂല്യവര്‍ധിത ഇറച്ചി ഉല്‍പന്ന സംസ്‌കരണ ഫാക്ടറിയുടെ ഉദ്ഘാടനം മൂന്നിനു മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.പി.ഐയുടെ കൂത്താട്ടുകുളം ഇടയാറില്‍ പ്രവര്‍ത്തിക്കുന്ന മാംസ സംസ്‌കരണ ശാലയില്‍ സംസ്‌കരിച്ച് ശുദ്ധിചെയ്ത ഇറച്ചി കോള്‍ഡ് ചെയിന്‍ ഘടിപ്പിച്ച റീഫര്‍ വാനുകളില്‍ വിളക്കുപാറയിലെ ഫാക്ടറിയിലെത്തിച്ചു ഭക്ഷണത്തിനു പാകത്തിലുള്ള മൂല്യവര്‍ധിത ഇറച്ചി ഉല്‍പന്നങ്ങളായി സംസ്‌കരിക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി ചേര്‍ന്ന സംഘാടക സമിതി രൂപവല്‍ക്കരണ യോഗം പുനലൂര്‍ എം.എല്‍.എ: പി.എസ്. സുപാല്‍ ഉദ്ഘാടനം ചെയ്തു. ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്‍ അധ്യക്ഷത വഹിച്ചു. എം.പി.ഐ. ചെയര്‍പഴ്‌സണ്‍ കമലാ സദാനന്ദന്‍, മാനേജിങ് ഡയറക്ടര്‍ ഡോ.എ.എസ്. ബിജുലാല്‍, അനില്‍ ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *