റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം കവര്‍ന്ന സംഭവം: പെണ്‍കുട്ടി അറസ്റ്റില്‍

November 15, 2022 - 11:18 am

മലപ്പുറം: ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ആഡംബരകാറും സ്വര്‍ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരു പെണ്‍കുട്ടികൂടി അറസ്റ്റിലായി.ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടി പരാതിക്കാരനായ വ്യാപാരിയെ പ്രതിയാക്കി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പോലീസിന് പരാതി നല്‍കിയിരുന്നു. ചാലിശേരി പോലീസ് പൊന്നാനി പോലീസിന് കൈമാറിയ പരാതിയില്‍ അടക്ക വ്യാപാരിക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തെങ്കിലും അന്വേഷണത്തില്‍ പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ പങ്കാളിയായ പെണ്‍കുട്ടിക്കെതിരേ നേരത്തെ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് സംഭവത്തില്‍ പെണ്‍കുട്ടിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല. പ്രായപൂര്‍ത്തി ആയതോടെ കൃത്യത്തില്‍ പങ്കാളിയായ പെണ്‍കുട്ടിയോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ പത്തൊന്‍പതുകാരിയെയാണ് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാപാരിയെ ഹണിട്രാപ്പില്‍ പെടുത്താന്‍ സഹായിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.

2019ല്‍ നടന്ന സംഭവത്തില്‍ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി.ഐ ബഷീര്‍ ചിക്കലിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള എസ്.സി.പി.ഒ രാജേഷ് അടങ്ങുന്ന പ്രത്യേക അന്യേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി വന്നത്.

രണ്ടര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചാലിശേരി സ്വദേശിയായ അടക്കവ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന വ്യാജേനെ എടപ്പാളില്‍ ലോഡ്ജില്‍ എത്തിച്ച് മയക്കുഗുളിക നല്‍കി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. തുടര്‍ന്ന് വിലപിടിപ്പുള്ള കാറും സ്വര്‍ണവും പണവും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *