റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയിൽ ​ഗ്യാസ് ഏജൻസികൾ സംയുക്തമായി നവംബർ 15 ന് പണിമുടക്ക് നടത്തുന്നു

November 15, 2022 - 8:32 am

കൊച്ചി: എറണാകുളത്ത് നവംബർ 15 ന് ഗ്യാസ് ഏജൻസികളുടെ സൂചന പണിമുടക്ക്. വൈപ്പിൻ കുഴിപ്പിള്ളിയിലെ വനിതാ ഗ്യാസ് ഏജൻസിയിൽ നടന്ന ആക്രമണത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലയിലെ ഗ്യാസ് ഏജൻസികൾ സംയുക്തമായി ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്.

ഇന്ന് ജില്ലയിൽ എൽപിജി വിതരണം ഉണ്ടാവില്ല. ഗോഡൗണുകളിൽ എൽ.പി.ജി. ഇറക്കുകയോ ലോഡുകൾക്ക് വേണ്ടി ട്രക്കുകൾ പ്ലാന്റിലേക്ക് അയയ്ക്കുകയോ ചെയ്യില്ലെന്നും എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 25നാണ് കുഴുപ്പിള്ളിയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിയിൽ അക്രമം നടന്നത്. പ്രതിയായ സിഐടിയു തൊഴിലാളി നേതാവിനെയും സംഘത്തെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *