റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാഹിത്യകാരൻ സേതുവിന് 80: ആദര സമ്മേളനം ശനിയാഴ്ച്ച

November 11, 2022 - 9:28 pm

എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതുവിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ആദരസമ്മേളനം ശനിയാഴ്ച്ച (നവംബർ 12 ) വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ്  മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആലുവ, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. മുഖ്യപ്രഭാഷണം സാഹിത്യകാരൻ സക്കറിയയും ഉപഹാര സമർപ്പണം കവി സച്ചിദാനന്ദനും നിർവഹിക്കും. 

സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ആദര സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് സേതുവിന്റെ സാഹിത്യം എന്ന വിഷയത്തിൽ സെമിനാറും 4.30 ന് ഘോഷയാത്രയും സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് ആലുവ സ്വരസുധ അവതരിപ്പിക്കുന്ന സുവർണ്ണ ഗീതങ്ങളും നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *