ലഹരിക്കെതിരെ ജനജാ​ഗരണ സദസ്

കട്ടപ്പന : “പുതിയ കേരളം, ലഹരി-ഭീകര മുക്തം” എന്ന മുദ്രാവാക്യം ഉയർത്തി ലഹരി ഭീകരതക്കെതിരെ ജനജാ​​ഗരണ സദസ്. ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2022 നവംബർ ഒന്നിന് കട്ടപ്പനയിൽ നടന്ന സദസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി അദ്ധ്യക്ഷനായിരുന്നു. ദേശീയ സംമിതി അം​ഗം ശ്രീന​ഗരി രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മ ​ഗോപിനാഥ്, ന്യൂനപക്ഷ ജില്ലാ പ്രസിഡന്റ് വി.സി വർ​ഗീസ് ജില്ലാ ജനറൽ സെക്രട്ടറി വി.എസ് രതീഷ് എന്നിവർ പ്രസം​ഗിച്ചു.

Share
അഭിപ്രായം എഴുതാം