റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്.ഐ. പ്രലോഭിപ്പിച്ച് ഭാര്യയെ തട്ടിയെടുത്തെന്ന് ഗൃഹനാഥന്റെ പരാതി

November 2, 2022 - 4:36 pm

വടകര: ഭാര്യയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തട്ടിയെടുത്തെന്ന് എസ്.ഐക്കെതിരേ ഗൃഹനാഥന്റെ പരാതി. നേരത്തെ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ തന്റെ ഭാര്യയെ അന്നത്തെ എസ്.ഐ. പ്രലോഭിപ്പിച്ചു തട്ടിയെടുത്തെന്നും കുടുംബം തകര്‍ന്നെന്നും വ്യക്തമാക്കി കണ്ടിടിയില്‍ നിജേഷ് കണ്ണൂര്‍ മേഖല റെയ്ഞ്ച് ഐ.ജിക്കും ഡി.ജി.പിക്കും പരാതി നല്‍കി. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിനു ജീവിക്കാന്‍ ആവശ്യമായ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വടകര ഡിവൈ.എസ്.പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു. ഇതിനുശേഷവും ബന്ധം തുടരുന്നതായി നിജേഷ് പറഞ്ഞു. തന്റെ രണ്ടു പെണ്‍മക്കള്‍ സംസ്ഥാന ബാലാവകാശ കമ്മിഷനു പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. എടച്ചേരിയില്‍നിന്നു സ്ഥലം മാറിപ്പോയിട്ടും തനിക്കെതിരേ പോലീസ് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ഭീഷണി മുഴക്കുകയാണെന്നും നിജേഷ് ആരോപിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എ. എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *