റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂനമര്‍ദം: നവംബര്‍ 01 മുതല്‍ 05 വരെ വ്യാപക മഴയ്ക്ക് സാധ്യത

November 1, 2022 - 4:52 pm

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ട്.

തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയില്‍ നിന്ന് കേരളത്തിനും തമിള്‍നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *