റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: ഫെയ്‌സ്ബുക്കില്‍ 3,17,000 ഫോളോവേഴ്‌സുള്ള ഹൈടെക് കാര്‍ മോഷ്ടാവ് അറസ്റ്റില്‍. ചിറ്റൂര്‍ തെക്കേദേശം ആലാംങ്കടവ് പാറക്കല്‍ വീട്ടില്‍ നവാസ് (36), കൂട്ടുപ്രതി കോട്ടയം എം.എല്‍. റോഡ് അറക്കേക്കുന്നേല്‍ വീട്ടില്‍ മുഹമ്മദ് (44) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. 15 വ്യാജ പേരുകളില്‍ നവാസ് അഡ്മിനായി ഫേസ്ബുക്കില്‍ പഴയ വാഹനം വില്‍പ്പന എന്ന ഗ്രൂപ്പ് ഉണ്ട്.

ഗ്രൂപ്പില്‍ വരുന്ന വാഹനങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേനെ നവാസ് വാഹന ഉടമസ്ഥരോട് ഫോണില്‍ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ച് കൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഇത്തരത്തില്‍ ടെസ്റ്റ് ഡ്രൈവിനായി ലഭിക്കുന്ന വാഹനങ്ങളുമായി കടന്ന് കളയുന്നതാണ് പതിവെന്ന് പോലീസ് പറഞ്ഞു. 2022 ഒക്‌ടോബര്‍ 24 ന് സമാന രീതിയില്‍ പാലക്കാട് ചന്ദ്രനഗറില്‍ വെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്ത് വീട്ടില്‍ ഭവീഷിന് 15,000 രൂപ കൊടുത്ത് മാരുതി റിറ്റ്‌സ് കാറുമായി മുങ്ങി. ഭവീഷിന്റെ പരാതിയില്‍ സിസിടി.വി., മൊെബെല്‍ കോള്‍ വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കുഴല്‍മന്ദത്ത് വെച്ച് പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചു. മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ക്ക് സംസ്ഥാനത്തുടനീളം വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. നവാസിന്റെ പേരില്‍ മാത്രം പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 14 മോഷണ കേസുണ്ട്. നിരവധി തവണ പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എം. ഉദയകുമാര്‍, എ. രംഘനാഥന്‍, എസ്.സി.പി.ഒ.മാരായ പ്രിയ, ശിവാനന്ദന്‍, സി.പി.ഒ. ആര്‍. രാജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *