റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫ്രൂട്ട് സലാഡും

October 28, 2022 - 6:57 am

കട്ടപ്പന : പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ കുട്ടികൾക്ക് ഫ്രൂട്ട് സലാഡ് തയ്യാറാക്കി നൽകി അദ്ധ്യാപകർ. .ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികളുടെ മലയാള പഠാവലിയിലെ ‘മണവും മധുരവും’ എന്ന പാഠത്തിന്റെ അടിസ്ഥാനത്തിൽ ഓറഞ്ച് ,മുന്തിരി ,പൈനാപ്പിൾ ,ഏത്തപ്പഴം ,തണ്ണിമത്തൻ, മാമ്പഴം , ,മാതളനാരങ്ങ മുതലായ പഴങ്ങൾ പരിചയപ്പെടുത്തുകയും, പഴങ്ങളുടെ നിറം ,മണം രുചി ,വലിപ്പം, ആകൃതി ഇവയെല്ലാം മനസിലാക്കി നകുകയും ചെയ്തശേഷം ഇവ അരിഞ്ഞു ഐസ്ക്രീം ചേർത്ത് സാലഡാക്കി നൽകുകയായിരുന്നു.

മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർ ശിവകുമാർ പി.പി, അദ്ധ്യാപകരായ ലിൻസി ജോർജ്, സിസി കെ ജോൺ, ഓമന പി എസ് എന്നിവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *