റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ആവശ്യം തള്ളി മുഖ്യമന്ത്രി

October 26, 2022 - 5:08 pm

തിരുവനന്തപുരം: വി സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത്. ധനമന്ത്രിയെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്. ധനമന്ത്രിയുടെ പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്.

യുപിയില്‍ ഉള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.അതേ സമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *