റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയിഗൂർ പ്രശ്‌നം; യുഎന്നിൽ ചൈനയ്‌ക്കെതിരെ പ്രമേയം, വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ

October 7, 2022 - 11:02 am

ന്യൂഡൽഹി: യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 51-ാമത് റെഗുലർ സെഷനിൽ ചൈനയിലെ സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ച് ചർച്ച നടത്തുന്നതിനുള്ള കരട് പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ഉയിഗൂർ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലഘംനം നടത്തുന്നുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. 

പാശ്ചാത്യർക്ക് തിരിച്ചടിയായി, കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, യുകെ, യുഎസ്എ എന്നിവ ഉൾപ്പെടുന്ന ഒരു കോർ ഗ്രൂപ്പാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 17 അംഗങ്ങൾ മാത്രമാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്ഥാൻ, നേപ്പാൾ എന്നിവരുൾപ്പെടെ 19 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ, ബ്രസീൽ, മെക്‌സിക്കോ, ഉക്രെയ്ൻ എന്നിവയുൾപ്പെടെ 11 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *