റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം ആലീസ് പറന്നുയര്‍ന്നു

September 30, 2022 - 10:47 am

വാഷിങ്ടണ്‍: ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം – ആലീസ് പറന്നുയര്‍ന്നു. ഒന്‍പത് സീറ്റുള്ള വിമാനം 3,500 അടി ഉയരത്തിലെത്തി. യാത്ര എട്ട് മിനിറ്റ് നീണ്ടു. 640 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണു വിമാനത്തിനു കരുത്തുപകരുന്നത്.ഒരു തവണ ചാര്‍ജ് ചെയ്താല്‍ 406 കിലോമീറ്റര്‍ വരെ പറക്കാന്‍ ആലീസിനാകും. ഒന്‍പത്, ആറ് സീറ്റുകളുള്ള വിമാനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മാതാക്കളായ ആര്‍ലിങ്ടണിന്റെ തീരുമാനം. െവെകാതെ ഇ- വിമാനങ്ങള്‍ വിപണിയിലെത്തിക്കും.ലൂയിസ് കരോളിന്റെ നോവല്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു വിമാനത്തിനു ആലീസ് എന്ന പേര് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *