റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ , സിബിഐ ഹർജി മാറ്റിവച്ചത് 31 തവണ

September 20, 2022 - 10:01 am

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണന പട്ടികയിൽ. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടന ബഞ്ച് വാദം കേൾക്കൽ തുടരുകയാണ്. ഭരണഘടന ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയും പട്ടികയിലുണ്ടായിരുന്നെങ്കിലും കേസ് പരിഗണനയ്ക്കു വന്നില്ല. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീൽ ഉൾപ്പടെ അഞ്ചു ഹർജികളാണ് സുപ്രീംകോടതിയിൽ ഉള്ളത്. 31 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതി മാറ്റി വച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *