റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെകൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

September 20, 2022 - 10:01 am

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച്‌ പ്രതികൾ പ്രായപൂർത്തിയാകാത്ത മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. 2022 സെപ്തംബർ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *