റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ അധികാരത്തില്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയെന്ന് നിതീഷ്

September 16, 2022 - 7:51 pm

പട്ന: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ പിന്നാക്കാവസ്ഥയിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്നു ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍.ബിഹാറിനെക്കുറിച്ചു മാത്രമല്ല താന്‍ പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് നിതീഷിന്റെ പ്രഖ്യാപനം. അടുത്തിടെ നിതീഷ് ഡല്‍ഹിയില്‍ വിവിധ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം ബി.ജെ.പി. സഖ്യംവിട്ട് ആര്‍.ജെ.ഡി. പിന്തുണയോടെ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാര്‍, 2007 മുതല്‍ ബിഹാറിനു പ്രത്യേക പദവി ആവശ്യപ്പെടുന്നയാളാണ്. അതേ സമയം, പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നു പറയുന്നുണ്ടെങ്കിലും ബി.ജെ.പിക്കെതിരേ പ്രതിപക്ഷസഖ്യം രൂപപ്പെട്ടാല്‍ അതിലെ പ്രധാനശബ്ദം തന്റേതായിരിക്കുമെന്നു വ്യക്തമാക്കുന്നതാണു നിതീഷിന്റെ പുതിയ പ്രഖ്യാപനമെന്നു വിലയിരുത്തപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *