കുപ്പീന്ന് വന്ന ഭൂതം

ഹരിദാസ് സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിന്‍ ജോർജിനെയും നായകന്മാരാക്കി കുപ്പീന്ന് വന്ന ഭൂതം’ എന്ന പുതിയ ചിത്രമൊരുങ്ങുന്നു.റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ റാഫിയും മലയാളത്തിന്റ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്.

മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം-മണികണ്ഠന്‍ അയ്യപ്പ. ഛായാഗ്രഹണം – രതീഷ് റാം. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. കോ-ഡയറക്ടര്‍ – ഋഷി ഹരിദാസ്. നിര്‍മ്മാണ നിര്‍വ്വഹണം -ഡിക്സന്‍പൊടു ത്താസ്, നിര്‍മ്മാതാവ് ബിജുവി മത്തായി, പി ആർ ഒ വാഴൂർ ജോസ് എന്നിവർ നിർവ്വഹിക്കുന്നു. പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റ ചിത്രീകരണം പൂര്‍ത്തിയാകും.

ചടങ്ങിനു മുന്നോടിയായി ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങിനു തുടക്കമിട്ടു.പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ജോഷി വണ്‍ഡേ ഫിലിംസ് എന്ന ബാനര്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് കുപ്പീന്ന് വന്ന ഭൂതം – എന്ന നാമകരണം മേജര്‍ രവിയും, സാബു ചെറിയാനും ചേര്‍ന്നു നിര്‍വ്വഹിച്ചു.

കാള്‍ട്ടണ്‍ ഫിലിംസ് കരുണാകരന്‍, ഈരാളി, പൊന്നമ്മ ബാബു അംബികാ മോഹന്‍ തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെയും, അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.റോബിന്‍ തിരുമല ,സാബു ചെറിയാന്‍, ടോമിച്ചന്‍ മുളകുപാടം, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമന്‍ രഘു ‘രാജാസാഹിബ്, പ്രിയങ്ക, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള ‘വണ്‍ ഡേ ഫിലിംസ്’ എന്ന ബാനര്‍ സംവിധായകന്‍ ജോഷിയും, ചിത്രത്തിന്റെ ടൈറ്റില്‍ മേജര്‍ രവിയും നിര്‍മ്മാതാവ് സാബു ചെറിയാനും ചേര്‍ന്ന് ലോഞ്ച് ചെയ്തു.തുടര്‍ന്ന് മേജര്‍ രവി ടോമിച്ചന്‍ മുളകുപാടം, ജോബിനീണ്ടൂര്‍’ റോബിന്‍ തിരുമല, സന്ധ്യമോഹന്‍, സാബു ചെറിയാന്‍, നെല്‍സണ്‍ ഐപ്പ്, സന്തോഷ് പവിത്രം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →