റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്വീര്‍ ഷെര്‍ഗില്‍ രാജിവച്ചു

August 25, 2022 - 12:02 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ കൈമാറി. പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചല്ല പാര്‍ട്ടി, തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുഖസ്തുതിക്കാരുടെ സ്വാധീനത്തിലാണ് പാര്‍ട്ടിയെന്നും രാജിക്കത്തില്‍ ഷെര്‍ഗില്‍ കത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കായി ഒരു വര്‍ഷത്തിലേറെയായി സമയം ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരിക്കല്‍പോലും അനുമതി ലഭിച്ചില്ല. ആളുകള്‍ക്ക് മുമ്പില്‍ തലകുനിക്കാന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *