റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

August 19, 2022 - 9:33 pm

മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 20 ന്‌ വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *